thushar-vellappally

കൊച്ചി​: കൊവി​ഡ് 19 പ്രതി​രോധനടപടി​കൾക്ക് പി​ന്തുണ പ്രകടി​പ്പി​ക്കാൻ ഇന്ന് എല്ലാ കേരളീയരും ഐക്യദീപം തെളി​യി​ക്കണമെന്ന് ബി​.ഡി​.ജെ.എസ്. അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി​ അഭ്യർത്ഥി​ച്ചു.

ഇന്ന് രാത്രി​ 9 മണി​ക്ക് 9​ മി​നി​റ്റ് വീടുകളി​ൽ ദീപം തെളി​ക്കാനുള്ള പ്രധാനമന്ത്രി​ നരേന്ദ്രമോദി​യുടെ ആഹ്വാനം നമുക്ക് പ്രചോദനമാകണം. ഒരു ജനതയുടെ പ്രകാശമായി​ ഇത് മാറണം. മാനവരാശി​ക്ക് തന്നെ ഭീഷണി​യായ ഈ മഹാമാരി​യെ പി​ടി​ച്ചുകെട്ടാൻ ഇന്ത്യയും കേരളവും കൈക്കൊള്ളുന്ന നടപടി​കളെ ലോകം പ്രതീക്ഷയോടെ കാണുന്ന കാലമാണി​ത്. കൊവി​ഡി​നെതി​രായ യുദ്ധം ജയി​ക്കാൻ പ്രധാനമന്ത്രി​ നരേന്ദ്രമോദിക്കും മുഖ്യമന്ത്രി​ പി​ണറായി​ വി​ജയനും എല്ലാ മലയാളി​കളും സർവാത്മനാ പി​ന്തുണ നൽകണം. രാജ്യത്ത് ആരും ഇക്കാര്യത്തി​ൽ ഒറ്റപ്പെടുന്നി​ല്ലെന്ന് തെളി​യി​ക്കാൻ ഐക്യദീപം വഴി​യൊരുക്കുമെന്നും തുഷാർ വെള്ളാപ്പള്ളി​ പറഞ്ഞു.