ആലുവ: കാറിന്റെ ഡോറിൽ തലയിടിച്ച് അൻവർ സാദത്ത് എം.എൽ .എക്ക് പരിക്ക്. എടത്തലയിൽ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശനത്തിനു പുറപ്പെടാൻ എം.എൽ.എ ഓഫീസിൽ നിന്ന് വേഗത്തിൽ കാറിലേക്ക് കയറുമ്പോൾ ഡോറിന്റെ മുകൾഭാഗം നെറ്റിയിലിടിക്കുകയായിരുന്നു. ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തി മുറിവിൽ മരുന്നുവച്ച ശേഷം അദ്ദേഹം എടത്തലയിലേക്ക് യാത്രതുടർന്നു.