dyfi
ഡിവൈ.എഫ്.ഐ മുളവൂർ മേഖലാ കമ്മിറ്റി നൽകിയ ഭക്ഷ്യധാന്യങ്ങൾ മുളവൂർ പ്രൊവിഡൻസ് ഹോം പ്രവർത്തകർക്ക് ആൻ്റണി ജോൺ എം.എൽ.എ കൈമാറുന്നു

മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റിയിലെ ആയവന, മഞ്ഞള്ളൂർ, മുളവൂർ മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ അഗതി മന്ദിരങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ എത്തിച്ചു നൽകി .ആയവന മേഖലാ കമ്മിറ്റി പ്രവർത്തകർ കാവക്കാട് ബദനി അഗതിമന്ദിരത്തിലും, മഞ്ഞള്ളൂർ മേഖലാ കമ്മിറ്റി വാഴക്കുളം അസീസി അഗതിമന്ദിരത്തിലും അവശ്യസാധനങ്ങൾ നൽകി. മുളവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഭക്ഷ്യധാന്യങ്ങൾ കാരക്കുന്നം പ്രൊവിഡൻസ് ഹോം അധികൃതർക്ക് ആൻ്റണി ജോൺ എം.എൽ.എ കൈമാറി. മേഖലാ ഭാരവാഹികളായ റെനീഷ് റെജിമോൻ, ജഗൻ ജോഷി, എൽദോസ് ജോയ്, മാഹിൻ ഷാ, പി എ ഹാരിസ്, കെ കെ അനീഷ് , അബൂബക്കർ പൈനായിൽ എന്നിവർ നേതൃത്വം നൽകി.