കൊച്ചി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് പ്രവർത്തിക്കുന്ന പ്രാദേശിക മാദ്ധ്യമ പത്രപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബിനോയ് വിശ്വം എം.പി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയതായും അദ്ദേഹം കേരള ജേർണലിസ്റ്റ്സ് യൂണിയൻ ഭാരവാഹികളോട് പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ഇൻഷ്വറൻസ് ആനുകൂല്യമടക്കമുള്ള, സഹായ പദ്ധതികളിൽ പ്രാദേശിക പത്രപ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി സഹായിക്കണം. ഗൗരവമേറിയ വിഷയമായതിനാൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നും എം.പി അഭ്യർത്ഥിച്ചു.