പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിലും കോഴി വില റോക്കറ്റ് പോലെ.പക്ഷിപ്പനിയുടെ ഭീതിയിൽ കിലോക്ക് 40 രൂപ ഉണ്ടായിരുന്നത് ഇന്നലെ 120 രൂപയായി കുതിച്ചുയർന്നു. ബീഫ് 300 എന്നത് 340 ആയി ഉയർന്നു.എന്നാൽ ബീഫിനാണ് ആവശ്യക്കാർ ഏറെ.പെരുമ്പടപ്പ് കൊവേന്തപള്ളിക്ക് മുന്നിലുള്ള ബീഫ് കടയി​ലെ ക്യൂ രണ്ട് കിലോ മീറ്റർ വരെ നീണ്ടു. അന്യനാട്ടിൽ നിന്നും പോത്തും മറ്റും വരാതായതോടെ പല ബീഫ് സ്റ്റാളുകളും അടഞ്ഞു കിടക്കുകയാണ്.