വൈപ്പിൻ : വൃക്കരോഗം, കാൻസർ, കരൾരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ അവശ്യ ചികിത്സകൾക്കായി ആശുപത്രിയിൽ പോകാൻ സൗകര്യങ്ങളില്ലാത്തവർക്ക് എസ്. ശർമ്മ എം.എൽ.എ സൗജന്യവാഹന സൗകര്യം ഏർപ്പെടുത്തി. വൈപ്പിൻ നിയോജകമണ്ഡല നിവാസികൾക്കാണ് ഈ സൗകര്യം. ഫോൺ: 9495158848, 7559869940.