കോതമംഗലം: പിണ്ടിമന പഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് കുറുമറ്റം ശ്രീ കോട്ടേകാവ് ഭവതി ക്ഷേത്രത്തിൽ നിന്നും 5000 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേലിന് ക്ഷേത്രം പ്രസിഡൻ്റ് സന്തോഷ് പത്മനാഭൻ കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ സീതി മുഹമ്മദ്, ക്ഷേത്രം ഭാരവാഹികളായ ബിജു കെ.വി, എം.എസ് അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.