മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനി തിങ്കളാഴ്ച മുതല്‍ പൈനാപ്പിള്‍ സംഭരണം ആരംഭിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ഇ.കെ.ശിവന്‍ അറിയിച്ചു. കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നുമാണ് പൈനാപ്പിള്‍ സംഭരിക്കുന്നത്. ഒരു കര്‍ഷകനില്‍ നിന്നും രണ്ടര ടണ്‍ പൈനാപ്പിളാണ് സംഭരിക്കുന്നത്. 50-ടണ്‍ പൈനാപ്പിളാണ് ഒന്നാം ഘട്ടത്തില്‍ സംഭരിക്കുന്നത്.