haibieedan
കമ്മ്യൂണിറ്റി കിച്ചനുകൾക്ക് ഹൈബി ഈഡൻ എം.പി. മുത്തൂറ്റ് ഫിനാൻസുമായി സഹകരിച്ച് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മോളി ജെയിംസ് എം.പി യിൽ നിന്നും ഏറ്റുവാങ്ങുന്നു.

തൃപ്പൂണിത്തുറ: എറണാകുളം ലോകസഭ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനുകൾക്ക് ഹൈബി ഈഡൻ എം.പി.യുടെ സഹായമായി അരിയും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു.മുത്തൂറ്റ് ഫിനാൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയ്ക്കു വേണ്ടി ചെയർപേഴ്സൺ ചന്ദ്രികാദേവിയും, മരട് നഗരസഭയ്ക്കുവേണ്ടി ചെയർപേഴ്സൺ മോളി ജെയിംസും,ഉദയംപേരൂർ ഗ്രാമപഞ്ചായത്തിനു വേണ്ടി ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായരും, കുമ്പളം പഞ്ചായത്തിനു വേണ്ടി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന സലാമും സാധനങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി.നായർ, മുൻ നഗരസഭ ചെയർമാർ ടി.കെ. ദേവരാജൻ, ഡി.സി.സി. ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.