പള്ളുരുത്തി: സഹകരണ ബാങ്കുകൾനൽകുന്ന വായ്പയ്ക്ക് അപേക്ഷാഫാറം വാങ്ങാൻ ബാങ്കുകളിൽ തിരക്കേട് തിരക്ക്. പലിശയില്ലാതെ 5000 രൂപ മുതൽ പതിനായിരം രൂപ വരെയാണ് നൽകുന്നത്. . പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക്, ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക്, കുമ്പളങ്ങി സഹകരണ ബാങ്ക്, മട്ടാഞ്ചേരി മഹാജനിക്ക് സഹകരണ ബാങ്ക്എന്നി​വയാണ് പലിശരഹിത വായ്പ നൽകുന്നത്. വായ്പ എടുത്തതിനു ശേഷംമൂന്ന് മാസത്തേക്ക് വായ്‌പ അടക്കേണ്ടതില്ല. തുടർന്നുള്ള മാസങ്ങളിൽ പതിനായിരം രൂപ എടുത്തവർക്ക് പത്ത് മാസം കൊണ്ട് ആയിരം രൂപ വെച്ച് അടച്ചാൽ മതി.