കൊച്ചി: കൊവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ബിവറേജസിലും കൺസ്യൂമർഫെഡിലും ജോലി ചെയ്യുന്ന സി.ഐ.ടി.യു യൂണിയൻ അംഗങ്ങൾ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് തീരുമാനിച്ചു. വിദേശമദ്യ വ്യവസായ തൊഴിലാളികളും ഒരുമാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി സി.കെ. മണിശങ്കർ അറിയിച്ചു.