train
കുമ്പളം റെയിൽവേസ്റ്റേഷനിൽ കിടക്കുന്ന നിസ്സാമുദ്ദീൻ എക്സപ്രസ്സിന്റെബോഗിഗൾ

കുമ്പളം:കുമ്പളംസ്റ്റേഷനിൽ കി​ടക്കുന്നഎറണാകുളംനിസാമുദ്ദീൻഎക്സ് പ്രസ് ട്രെയിനിൻെറബോഗികൾ നാട്ടുകാരി​ൽ ഭീതി​പടർത്തി​. ഡൽഹിയിൽ നടന്ന തബ് ലീഗ്സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണവൈറസ് ബാധറിപ്പോർട്ട് ചെയ്തസാഹചര്യത്തിലാണ് ആശങ്ക.ഏതാനും ദിവസമായി ബോഗികൾ റെയിൽവേസ്റ്റേഷന് സമീപംഎൻജി​ൻ വേർപെടുത്തിബോഗികൾമാത്രമായി ഇട്ടിരിക്കുകയാണ്.ഇതുസംബന്ധിച്ച് വസ്തുതാപരമായവിശദീകരണനൽകുകയോ,ബോഗി ജനവാസംകുറഞ്ഞപ്രദേശത്തെ സ്റ്റേഷനിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് കുമ്പളംറസിഡൻസ് അസോസിയേഷൻ ഭാരവാഹികളായഎൻ.പി.മുരളീധരൻ,വിജയൻ മാവുങ്കൽ,സി.കെ.അപ്പുക്കുട്ടൻ,സണ്ണി തണ്ണിക്കോട്ട്, ജോസഫ് കോവിൽവട്ടം എന്നിവർ ആവശ്യപ്പെട്ടു.