കൊച്ചി: ജയശ്രീ വേണുഗോപാലിന്റെ ഓൺലൈൻ ഡിജിറ്റൽ ചിത്രപ്രദർശനം 20 ാം വർഷത്തിലേക്ക് കടന്നു. പ്ളാസ്റ്റിക്കിന് ബദലായി പ്രകൃതി സൗഹാർദമായ സഞ്ചികളുടെ നിർമ്മാണം, സെറ്റുമുണ്ടിൽ മ്യൂറൽ പെയിന്റിംഗുകൾഎന്നിവയാണ് കുസാറ്റിലെ റിട്ട. ജോ.രജിസ്‌ട്രാറായ ചിത്രകാരിയുടെ മറ്റ് ഹോബികൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ പെയിന്റിംഗുകളിലൂടെ കുട്ടികളിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ,
പോസിറ്റീവ്ചിന്തകൾ വളർത്താനും ഒപ്പം അവരെ
ആത്മവിശ്വാസമുള്ളവരാക്കാനുമാണ് ശ്രമമെന്ന് ഇടപ്പള്ളി പോണേവഴി നെടുംമ്പിള്ളി ബംഗ്ലാവിൽ ജയശ്രീ പറയുന്നു.