rural-sp
നിരത്തുകളിൽ ജോലി ചെയ്യുന്ന പൊലിസുദ്യോഗസ്ഥർക്ക് റൂറൽ ജില്ലാ പൊലിസ് മേധാവി. കെ. കാർത്തിക് വെള്ളവും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നു

ആലുവ: ചുട്ടുപൊള്ളുന്ന വെയിലിലും നിരത്തുകളിൽ ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്ക് വെള്ളവും മധുരപലഹാരങ്ങളും, പഴങ്ങളുമായി റൂറൽ ജില്ലാ പൊലിസ് മേധാവി. കെ. കാർത്തിക്. ലോക്ക് ഡൗണിനെ തുടർന്ന് 2500 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് രാപകലില്ലാതെ നിരത്തുകളിൽ ജോലിചെയ്യുന്നത്. ഇവരുടെ കാര്യങ്ങൾ തിരക്കുന്നതിന്റെ ഭാഗമായാണ് എസ്.പിയെത്തിയത്. റൂറൽ ജില്ലയിൽ നടപ്പാക്കിയ സേഫ് പബ്ലിക് സേഫ് പൊലീസ് പദ്ധതി പ്രകാരം ഉദ്യോഗസ്ഥർക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്തിരുന്നു.