പിറവം: ബി.ജെ. പി പിറവം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നമോ കിറ്റ് വിതരണം നടക്കും. വിവിധ വാർഡുകളിലായി 200 ഓളം കുടുംബങ്ങൾക്ക് വിവിധ നാടൻ പച്ചക്കറികളായിരിക്കും വിതരണം ചെയുക. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ കുടുംബങ്ങളിൽ ഇവ നേരിട്ട് എത്തിക്കും. പ്രഭാ പ്രശാന്ത്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് പി.സി.വിനോദ് , സെക്രട്ടറി എം.സി.വിനോദ് എന്നിവർ നേതൃത്വം നൽകും.