ആലുവ: കൊവിഡ് -19 വ്യാപന പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സർക്കാർ അടിയന്തര ധനസഹായം വിതരണം നടത്തണമെന്ന് മൺപാത്ര തൊഴിലാളി സംഘം സംസ്ഥാന കൺവീനർ രാജീവ് മുതിരക്കാട് ആവശ്യപ്പെട്ടു. അസംഘടിത തൊഴിലളി ക്ഷേമനിധിയിൽ അംഗമായിട്ടുള്ള മൺപാത്ര നിർമ്മാണ തൊഴിലാളികൾ, കേരള സംസ്ഥാന മൺപാത്ര നിർമ്മാണ വിപണനക്ഷേമ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തവർ, തൊഴിൽ വകുപ്പ്‌നൽകിയ തൊഴിൽ കാർഡ് ഉള്ളവർക്കും കോർപ്പറേഷനിൽ നിന്ന് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.