കൊച്ചി: മൂവാറ്റുപുഴ പൊലീസിൻ്റെ നേതൃത്വത്തിൽ വാളകം റാക്കാട് തൊണ്ടിക്കടവ് പുഴയോരത്ത് നിന്ന് ചാരായം വാറ്റാനുള്ള വാഷ് പിടികൂടി. രണ്ടു കന്നാസുകളിലായി 60 ലിറ്റർ കരിയിലകൾക്കടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ സംഘത്തിൽ എസ്.ഐ ടി.എം സൂഫി. എ.എസ്.ഐ പി.സി ജയകുമാർ, സീനിയർ സി.പി.ഒ അഗസ്റ്റിൻ ജോസഫ്, സി.പി.ഒ മാരായ ഇ.കെ ബിജേഷ്,ബിബിൻ മോഹൻ, അജേഷ്, സനൽ എന്നിവരാണുണ്ടായത്.