തൃക്കാക്കര: തൃക്കാക്കര നഗര നഗര സഭ കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണം അനർഹരുടെ കൈകളിലേക്ക് എത്തുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന രണ്ടാം ദിവസവും തുടരുന്നു.ഇന്നലെ 244 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഹെൽത്ത് സെന്റർ വാർഡിൽ നഗര സഭ സെക്രട്ടറി പി.എസ് ഷിബുവിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ അനർഹർ മൂന്ന് പേർ മാത്രം. സമയപരിമിധി മൂലം 160 പേരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ലിസ്റ്റിലെ വൻ ക്രമക്കേട് കണ്ടെത്തിയത്.ഭൂരിഭാഗം അന്യസംസ്ഥാന തൊഴിലാളികൾക്കും ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ വാങ്ങി സൂക്ഷിച്ചിരുന്നു. കരാറുകാരന്റെ കീഴിലാണ് ജോലിചെയ്യുന്നവരും ഇതിൽ പെടും.കഴിഞ്ഞ ദിവസം ചിറ്റേത്തുകര വാർഡിൽ നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികളായ 150 അനർഹരെ കണ്ടെത്തിയിരുന്നു.വാർഡിലെ ബാക്കിയുളള 84 പേരുടെ താമസസ്ഥലങ്ങളിൽ ഇന്ന് പരിശോധന നടത്തും.രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ അർഹതയില്ലാത്ത 391 പേരാണ് ലിസ്റ്റിൽ ഇടംപിടിച്ചതായി കണ്ടെത്തിയത്.പരിശോധന ശക്തമാക്കിയതോടെ ചില കൗൺസിലർമാരുടെ വാർഡുകളിലേക്ക് ഇന്നലെ സൗജന്യ ഭക്ഷണത്തിന് ആവശ്യക്കാർ കുറഞ്ഞു.കഴിഞ്ഞ ദിവസം വരെ മൂന്ന് കമ്മ്യൂണിറ്റി കിച്ചൻ വഴി 3980 പേർക്കാണ് ഭക്ഷണം കൊടുക്കുന്നത്.എന്നാൽ ഇന്നലെ 3730 മാത്രമായി ചുരുങ്ങി. വാർഡ് കൗൺസിലരുടെ നേതൃത്വത്തിൽ രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് അതാതുവാർഡുകളിൽ സൗജന്യ ഭക്ഷണം
ലഭ്യമാക്കേണ്ട അർഹരായവരെ കണ്ടെത്തി ഭക്ഷണം എത്തിക്കുന്നത്. .നഗര സഭ ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ്,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബോണി,ഓവർസിയർ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനപരിശോധന തുടരും