കൊച്ചി: ലോക്ക് ഡൗണിൽ നിർബന്ധിത അവധിയിൽ പ്രവേശിച്ച തൊഴിലാളികൾക്ക് ശമ്പളം നിഷേധിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദേശീയ ട്രേഡ് യൂണിയൻ നേതാക്കൾ കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വർക്ക് കത്ത് നൽകി. ലോക്ക് ഡൗണിന് ശേഷം തൊഴിൽ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തൊഴിലാളി സംഘടനകളായ ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി, എച്ച്.എം.എസ് എന്നിവർക്ക് പുറമെ 10 സംഘടനകളും ചേർന്നാണ് കത്ത് നൽകിയത്.

അസംഘടിത തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോൾ ദുരിതത്തിൽ കഴിയുന്ന തയ്യൽ തൊഴിലാളികളെ
സംസ്ഥാന സർക്കാർ അവഗണിച്ചത് പ്രധിഷേധാർഹമാണ്. വനിതകളടക്കം തയ്യൽ തൊഴിലെടുക്കുന്ന പതിനായിരങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്.
മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് സഹായങ്ങൾ പ്രഖ്യാപിക്കണം. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ജനറൽ സെക്രട്ടറി ടോമി മാത്യു ആവശ്യപ്പെട്ടു.