കൊച്ചി : കൊവിഡ് -19മായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ പ്രവാസികളെയും തിരിച്ചെത്തിയ പ്രവാസികളെയും
ഉൾപ്പെടുത്തണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഗൾഫ് ഉൾപ്പെടെ രാജ്യങ്ങളിലുള്ള പ്രവാസികളിൽ വലിയ വിഭാഗത്തിനു ജോലി ചെയ്യാൻ കഴിയാത്തതുകൊണ്ട് പട്ടിണിയിലായ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 5000 രൂപ വീതം അനുവദിക്കണം. ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി, വെള്ളം ചാർജുകൾ മൂന്നുമാസത്തേയ്ക്ക് ഒഴിവാക്കണമെന്നും സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷീബാ രാമചന്ദ്രൻ, കെ.വി. ബേബി, കുഞ്ഞമ്മ ജോർജ്, ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് രാജി ആന്റണി എന്നിവർ ആവശ്യപ്പെട്ടു.