കൊച്ചി: സ്വന്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തിയ കായംകുളം എം.എൽ.എ യു. പ്രതിഭയ്ക്കെതിരെ കേസെടുക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. സ്ത്രീകളെയും മാദ്ധ്യമപ്രവർത്തകരെയും അപമാനിക്കുകയും പൊതുസമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുകയെന്ന മന:പൂർവമുള്ള ഉദ്ദേശത്തോടെ നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണ്. പൊതുപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും മാതൃകയാവേണ്ട എം.എൽ.എ നടത്തിയ പരാമർശം സമൂഹതിന് അപമാനകരമാണെന്നും പരാതിയിൽ പറയുന്നു.