bus-

ഹരിപ്പാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് പുറപ്പെട്ട മെഡിക്കൽ സംഘം സഞ്ചരിച്ച ലോ ഫ്ലോർ എസി ബസ് തകരാറിലായി ഒരു മണിക്കൂറോളം യാത്ര തടസപ്പെട്ടു. രാവിലെ 11 മണിയോടെ ഹരിപ്പാട് വച്ചായിരുന്നു സംഭവം. ഡോക്ടർമാർ ഉൾപ്പടെയുള്ള സംഘം സംഘം ഫ്രഷ് ആകാനായി ഹരിപ്പാട് ബസ് നിർത്തിയിരുന്നു. ശേഷം വീണ്ടും യാത്ര തുടരാനായി വണ്ടി എടുത്തപ്പോഴാണ് തകരാർ മനസിലായത്. കേടായ ബാറ്ററി ഹരിപ്പാട് ഡിപ്പോയിൽ നിന്നും മാറ്റിയ ശേഷം ഒരു മണിക്കൂറിനു ശേഷമാണു 25 പേരോളം അടങ്ങുന്ന മെഡിക്കൽ സംഘത്തിന് യാത്ര തുടരാനായത്.

കാസർഗോഡ് ജില്ലയിലെ കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും 25 അംഗ സംഘം ഇന്ന് രാവിലെയാണ് യാത്ര തിരിച്ചത്. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നേഴ്‌സുമാരും അഞ്ച് നേഴ്‌സിംഗ് അസിസ്റ്റന്റുമാരുമാണ് ചികിത്സാ സംഘത്തിലുള്ളത്.