വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖാ ഭരണത്തിലുള്ള വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ 25, 26, 27 തീയതികളിലെ ഉത്സവത്തിലെ ആഘോഷപരിപാടികളെല്ലാം ഒഴിവാക്കിയതായി സെക്രട്ടറി കെ.കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെ.എസ്. മുരളി എന്നിവർ അറിയിച്ചു. ഭക്തജനങ്ങളുടെ സാന്നിദ്ധ്യം ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഏർപ്പാട് ചെയ്തിട്ടുള്ള പൂജകളും കലശവും മുടക്കമില്ലാതെ നടക്കും.