പനങ്ങാട്.പനങ്ങാട് സർവീസ് സഹകരണബാങ്ക് കൊറോണ ആശ്വാസമായി 10000രൂപാവരെ പലിശരഹിതവായ്പ നൽകുമെന്ന് സെക്രട്ടറി അറിയിച്ചു. സ്വർണ്ണം,ആധാരം,എം.ഡി.എസ്. (ചിട്ടി)എന്നിവ യുടെ ഈടിൻമേൽ ആണ് വായ്‌പ നൽകുക.ഒരുകുടുംബത്തിൽഒരാൾക്ക്‌മാത്രമെ അർഹത ഉണ്ടായിരിക്കുകയുള്ളു.വായ്പ എടുത്തു മൂന്നാം മാസംമുതൽ പത്ത് പ്രതിമാസ തുല്യഗഡുക്കളായി അടച്ചുതീർക്കണം.മൂന്ന് ഗഡുക്കൾ തുടർച്ചയായി മുടങ്ങിയാൽ പതിനൊന്ന് ശതമാനംപലിശബാധകമാകും.ആർബി ട്രേഷൻ, എക്സികൂഷൻ കേസുകളിൽ പെട്ടെവർക്ക് ഈ വായപാ സൗകര്യം ലഭിക്കുന്നതല്ല.വിശദവിവരങ്ങൾ,ബാങ്ക് ഡയറക്ടർ മാരിൽ നിന്നും,ഹെഡ് ഓഫീസ്,ശാഖകൾവഴിയും അറിയാൻ കഴിയും.
ലോക്ഡൗണിന്ശേഷംവായ്പാ വിതരണം ചെയ്യുന്നതാണ്.