കൊച്ചി: അസംഘടിത മേഖലയിലെ ബാർബർ, ബ്യൂട്ടീഷ്യൻതൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ കോർഡിനേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. തൊഴിൽ മന്ത്രിക്ക് നിവേദനം നൽകി. എല്ലാ ബാർബർ, ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളും കഴിഞ്ഞ 22 മുതൽ അടഞ്ഞുകിടക്കുകയാണെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ഇവർ അനുഭവിക്കുന്നതെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ സെക്രട്ടറി പ്രദീപ് തേവലക്കരയും ഓൾ കേരള ബ്യൂട്ടീഷ്യൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ആർ. ബി മോഹനനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.