കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളവും പെൻഷനും സംഭാവന ചെയ്ത് കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറും പിറവം പിറമാടംഗമം യു.പി.സ്കൂൾ ഹെഡ്മിസ്ട്രസുമായ എൽ. മാഗിയും ഭർത്താവും മുൻ അദ്ധ്യാപകനുമായ പി.പി.ബാബുവും മാതൃകയായി.കഴിഞ്ഞ പ്രളയത്തിലും വെള്ളപ്പൊക്ക സമയത്തും ഇവർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.