jayakrishnan
ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷി നാശം നേരിട്ട വെളിയത്തുനാട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സന്ദർശിക്കുന്നു

ആലുവ: ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷിനാശം നേരിട്ട വെളിയത്തുനാട്, കരുമാല്ലൂർ, അടുവാശേരി, കുന്നുകര പ്രദേശങ്ങളിലെ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ളവെളിയത്തുനാടിലെ കൃഷിനാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ കൃഷിനാശം കർഷകരെ വളരെയേറെ ബാധിച്ചു. വായ്പയെടുത്ത് കൃഷി നടത്തുന്ന സാധാരണ കർഷകർക്ക് വലിയ ദുരിതമാണ് നേരിട്ടത്. വീട് നശിച്ചയാൾക്കും മതിയായ നഷ്ടപരിഹാരം നൽകണം.
ബി.ജെ.പി കളമശേരി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, മേഖലാ വൈസ് പ്രസിഡന്റ് എം.കെ. സദാശിവൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് വി.പി. രാജീവ്, വെളിയത്തുനാട് സൊസൈറ്റി വൈസ് പ്രസിഡന്റ് പ്രദീപ് ജോൺ, ഡയറക്ടർ ബോർഡ് അംഗം ആർ. സുനിൽകുമാർ എന്നിവരും ജയകൃഷ്ണനൊപ്പമുണ്ടായിരുന്നു.