കൊച്ചി: ജില്ലയിൽ ഇന്നലെ പുതിയ രോഗികളില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തിയവരിൽ ഹൈ റിസ്‌ക്ക് വിഭാഗത്തിൽപ്പെട്ടവർ മാത്രം 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നതിനാൽ വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 10,806 പേരെ ഒഴിവാക്കി. ഇതോടെ വീടുകളിലും ആശുപത്രികളിലുമായി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1183 ആയി. 12,133 പേർ വരെ നിരീക്ഷണത്തിലായ ദിവസങ്ങൾ ജില്ലയിലുണ്ടായിരുന്നു. ഇന്നലെ പുതിയതായി 106 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.

 ഐസൊലേഷൻ

ആകെ: 41

മെഡിക്കൽകോളേജ്: 25

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01

ആലുവ ജില്ലാ ആശുപത്രിയി: 04

സ്വകാര്യ ആശുപത്രി: 09

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

 ഇന്നലത്തെ റിസൽട്ട്

ആകെ: 62

പോസിറ്റീവ്: 00

നെഗറ്റീവ്: 62

ലഭിക്കാനുള്ളത്: 65

ഇന്നലെ അയച്ചത്: 34

 പരിശീലനം

കൊവിഡ് രോഗികൾക്ക് അടിയന്തര ഘട്ടത്തിൽ വെന്റിലേറ്റർ, ഐ.സി.യു സംവിധാനങ്ങൾ നൽകുന്നത് സംബന്ധിച്ച പ്രായോഗിക പരിശീലനം എറണാകുളം ജനറൽ ആശൂപത്രിയിൽ വച്ച് ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെ ജനറൽ മെഡിസിൻ, ഇ.എൻ.ടി, അനസ്‌തേഷ്യാ വിഭാഗം ഡോക്ടർമാർക്ക് നൽകി. സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ദർ പരിശീലനത്തിന് നേതൃത്വം നൽകി. മൂന്നു ദിവസങ്ങളിലായി 60 ഡോക്ടർമാർക്ക് പരിശീലനം പൂർത്തീകരിച്ചു. ഇത്തരം പരിശീലനം പൂർത്തിയാക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. .