ആലുവ: നഗരസഭ 24, 25, 26 വാർഡുകളിൽ മരുന്ന്, പച്ചക്കറി, പലചരക്ക് എന്നിവ വീടുകളിൽ എത്തിക്കുന്നതിനായി 20 ട്വന്റി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സൗജന്യ ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. 9447590002, 9847488487, 9847035325 എന്ന നമ്പറുകളിൽ രാവിലെ 11ന് മുമ്പ് വിളിക്കുകയോ വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്താൽ വൈകിട്ട് അഞ്ചിനകം സാധനങ്ങളും ബില്ലും വീട്ടിലെത്തും. സാധനങ്ങൾ വീട്ടിൽ എത്തിച്ചശേഷം ബിൽതുക നൽകിയാൽ മതി. ആഴ്ചയിൽ രണ്ടുദിവസം (തിങ്കൾ, വ്യാഴം) സേവനം ലഭിക്കുമെന്ന് ക്ലബ് രക്ഷാധികാരിയും നഗരസഭാ കൗൺസിലറുമായ ശ്യാം പദ്മനാഭൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തനം.