piravom
പാഴൂർ നോർത്ത് ഡിവിഷൻ വീടുകളിലേക്കുള്ള സൗജന്യ പച്ചക്കറി വിതരണം നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് നിർവഹിക്കുന്നു

പിറവം: നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിലെ വീടുകളിൽ ഒരാഴ്ചത്തേക്കുള്ള പച്ചക്കറികൾ നൽകി നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ്. പ്രത്യേക വാഹനത്തിൽ ഡിവിഷനിലെ വിവിധ പ്രദേശങ്ങളിലെത്തിച്ചാണ് പച്ചക്കറികൾ നൽകിയത്. വെള്ളരിക്കാ, ചുരക്ക മുരിങ്ങാക്ക, കോവയ്ക്ക, പടവലം, പയർ, പച്ചമുളക്, തക്കാളി, സവാള, ഉരുളക്കിഴങ്ങ്, ഏത്തക്കാ, ഉൾപ്പെടെ 1050 കിലോ പച്ചക്കറികളും, 42 കിലോ പച്ച കൂണുമാണ് സൗജന്യമായി വിതരണം ചെയ്തത്. ഡിവിഷണിലെ 223 കുടുംബങ്ങൽക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ അരിയും പലവ്യഞ്ജനങ്ങളും ലഭ്യമാണെങ്കിലും, പച്ചക്കറികൾക്ക്, സാധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നും നേരിട്ട് പച്ചക്കറികൾ വീടുകളിൽ എത്തിച്ചു നൽകിയതെന്ന് കൗൺസിലർ ബെന്നി വി വർഗീസ് അറിയിച്ചു.