പറവൂർ : പറവൂരിലും സമീപപ്രദേശങ്ങളിലും കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറവൂർ ബ്രാഞ്ച് കെയർ ഫോർ കെയർഗിവേഴ്സ് പദ്ധതിക്ക് രൂപം നൽകി. സർക്കാർ ആശുപത്രിയിലേയും നഗരസഭയിലേയും ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ. ആശാവർക്കർമാർ എന്നിവർക്ക് പദ്ധതിയുടെ ഭാഗമായി മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവ സൗജന്യമായി നൽകും. കൊവിഡ്-19 ലോകം മുഴുവൻ വ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം മറ്റുള്ളവരെക്കാളും അപകട സാദ്ധ്യതയുള്ളതിനാലാണ് ഐ.എം.എ പദ്ധതിക്ക് രൂപം നൽകിയതെന്ന് പ്രസിഡന്റ് ഡോ. പി.സി. സുനീതി, സെക്രട്ടറി ഡോ. അൻ മേരി തോമസ് എന്നിവർ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ഇനങ്ങൾ സൗജന്യമായി ലഭിക്കുന്നതിന് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഭാരവാഹികളുമായി ബന്ധപ്പെടണം. ഫോൺ: 9847442992, 9895044292.