sajeesh
കുമ്പളങ്ങ വിളവെടുക്കുന്ന സജീഷ് ആയില്യം

ആലുവ: ലോക്ക് ഡൗൺ സമയത്ത് തന്റെ അടുക്കളത്തോട്ടത്തിൽ കുമ്പളങ്ങ വിളവെടുപ്പ് നടത്തുകയാണ് പുറയാർ ഗാന്ധിപുരത്ത് താമസിക്കുന്ന സജീഷ് ആയില്യം. കുറുമശേരി ഇറിഗേഷൻ പമ്പ് ഹൗസിൽ ഓപ്പറേറ്ററായ സജീഷ് വീടിനോട് ചേർന്ന് അടുക്കളത്തോട്ടമായി പച്ചക്കറി കൃഷി ചെയ്യുന്നു. വീട്ടിലേയ്ക്ക് അത്യാവശ്യം പച്ചക്കറികൾ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. വീടിന്റെ ടെറസിന് മുകളിലേക്ക് പടർത്തിവിട്ട കുമ്പളത്തിൽ തരക്കേടില്ലാത്ത വിളവ് ലഭിച്ചതിൽ സന്തുഷ്ടനാണ്.