പിറവം : നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച പാമ്പാകുട പഞ്ചായത്തിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം.
# നടപ്പാക്കിയ പദ്ധതികൾ
ലെെഫ് ഭവന പദ്ധതി, ഭവന നിർമ്മാണം, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആയുർവേദ മരുന്നുകൾ നൽകുന്ന മാതൃവന്ദനം പദ്ധതി, യോഗപരിശീലനം , ബക്കറ്റ് കമ്പോസ്റ്റ് , ശാരീരിക വെെകല്യമുള്ളവർക്ക് പെട്ടിക്കട, വയോജനങ്ങൾക്ക് കട്ടിൽ, 350 വയോധികർക്ക് സോളാർ പവർ പ്ളാന്റ്, സ്മാർട്ട് ക്ളാസ്സ് റൂം, അങ്കണവാടികളിൽ ബയോഗ്യാസ് പ്ളാന്റ് , വനിതകൾക്ക് കറവപ്പശു വിതരണം, പട്ടികജാതി വനിതകൾക്ക് ആട് വിതരണം.
#വിവിധ വിഭാഗത്തിൽ പഞ്ചായത്തിന് കിട്ടിയ ഗ്രാന്റ്
ജനറൽ വികസന ഫണ്ട് - 1,26,53,440 രൂപ
എസ്.സി.പി - 52,20,141
ടി.എസ്.പി - 1,55,000
ധനകാര്യ കമ്മീഷൻ ഗ്രാന്റ് : 80,95,000
റോഡ് മെയിന്റനൻസ് ഫണ്ട് - 69,41,687
മെയിന്റനൻസ് ഫണ്ട് (നോൺ റോഡ്) -37,21,320
ഭരണസമിതിയുടേയും, നിർവഹണ ഉദ്യോഗസ്ഥരുടേയും, ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് നേട്ടത്തിനു പിന്നിലെന്ന് പ്രസിഡന്റ് അമ്മിണി ജോർജും, സെക്രട്ടറി കെ.കെ. അന്ത്റുവും പറഞ്ഞു.