അങ്കമാലി: ലോക്ക് ഡൗണിന്റെ വിരസത മാറ്റാൻ ബാലസംഘം അങ്കമാലി ഏരിയാ കമ്മിറ്റി ഓൺലൈൻ ഗാനമേള സംഘടിപ്പിച്ചു മുൻകൂട്ടി അറിയിച്ചതനുസരിച്ച് വൈകിട്ട് ഏഴിന് കുട്ടികൾ ബാലസംഘം ഏരിയാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ പാട്ടുകൾ പാടി ഗാനമേള ആഘോഷമാക്കി.