ആലുവ: ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ ജില്ലയിൽ ഇന്നലെ 150 കേസുകളിലായി 151 പേരെ അറസ്റ്റ് ചെയ്തു. 84 വാഹനങ്ങളും പിടികൂടി. ഇതോടെ ജില്ലയിൽ 3036 കേസുകളിലായി 2931 പേർക്കെതിരെ നടപടിയെടുത്തു. 1925 വാഹനങ്ങൾ പിടിച്ചെടുത്തു.
കോതമംഗലം പുതുപ്പാടി സ്വദേശി ഹോം കെയറിൽ നിന്ന് പുറത്തിറങ്ങി നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ 26ന് അഹമ്മദാബാദിൽ നിന്നെത്തിയതാണ് ഇയാൾ. 24 മണിക്കൂറും കർശന പരിശോധന തുടരുകയാണ്. എല്ലാവരും അനാവശ്യയാത്രകൾ ഒഴിവാക്കി സഹകരിക്കണമെന്നും അല്ലാത്തവർക്കെതിരെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരം കേസെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.