ആലുവ: ലോക്ക് ഡൗൺ സമയം ഗുണകരമായി ചെവഴിക്കാൻ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുമായി യൂത്ത് ഫ്രണ്ട് (ജേക്കബ്) രംഗത്ത്. എല്ലാ നിയോജക മണ്ഡലങ്ങളിലും യൂത്ത് ഫ്രണ്ട് പ്രവർത്തകർ പച്ചക്കറി വിത്തുകൾ നട്ടു. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പ്രേംസൺ പോൾ മാഞ്ഞമറ്റം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ സംസാരിച്ചു.