കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് പരിധിയിൽ പെട്ട മുഴുവൻ അന്യസംസ്ഥാന തൊഴിലാളികൾക്കും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ കി​റ്റുകൾ വിതരണം ചെയ്തു. തൊഴിലുടമകളുടെ കീഴിൽ അല്ലാത്ത ആയിരത്തിൽ പരം തൊഴിലാളികൾക്കാണ് കി​റ്റുകൾ നൽകിയത്. തൊഴിലുടമകളുടെ സംരക്ഷണത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് ഭക്ഷണവും,അവശ്യ വസ്തുക്കളും ലഭിക്കുന്നതിനുള്ള കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അമ്മുക്കുട്ടി സുദർശനൻ അറിയിച്ചു.