ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് തൊഴിലാളികൾക്കു അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോൾ അസംഘടിത പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികളെ ഒഴിവാക്കിയതിൽ പി.എം.ടി.എസ് പ്രതിഷേധിച്ചു. ഏറെ കഷ്ടതയനുഭവിക്കുന്ന മൺപാത്ര തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി എ.ആർ. ആനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.