കൊച്ചി: കൊവിഡ് 19 പ്രതിരോധത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കും രാജ്യത്തെ ക്രൈസ്തവസഭകൾ പിന്തുണയ്ക്കുമെന്ന് സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് ആലഞ്ചേരി പറഞ്ഞു.

കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആതുരശുശ്രൂഷ നടത്തുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ നടത്തുന്ന ഫലപ്രദമായ പ്രവർത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ട്. കൊവിഡിനെ തുരത്തുകയെന്ന പൊതുലക്ഷ്യത്തിന് മുൻപിൽ രാഷ്ട്രീയം, ജാതി, മതം, വർഗ വിവേചനങ്ങൾ പാടില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കരുത്തും ഉറപ്പിക്കാൻ പ്രധാനമന്ത്രി പ്രത്യേകം പരിശ്രമിക്കുന്നുണ്ട്. സഭകൾക്ക് അതിൽ വലിയ സന്തോഷമുണ്ട്. നമ്മുടെ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ. രോഗം ബാധിച്ചവർക്ക് രക്ഷ ലഭിക്കാൻ പ്രാർത്ഥിക്കണമെന്നും കർദ്ദിനാൾ സന്ദേശത്തിൽ പറഞ്ഞു.