കൊച്ചി: കൊവിഡ്-19 പ്രതിരോധ കാലയളവിൽ സംസ്ഥാന വനിതാ കമ്മിഷൻ ഓഫീസ് പൂർണതോതിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമായതിനാൽ പ്രശ്‌നങ്ങൾ നേരിടുന്ന വനിതകൾക്ക് കൗൺസിലർമാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി അദ്ധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗൺസിലർമാരെ വിളിക്കാം. നിയമനടപടികൾ ആവശ്യമായ കേസുകളിൽ കമ്മിഷൻ അംഗങ്ങൾ നേരിട്ട് ഇടപെടും. എറണാകുളം ഫോൺ: 9495081142.