കോലഞ്ചേരി: വിളിച്ചാൽ വിളിപ്പുറത്ത് പൈനാപ്പിൾ. ലോക്ക് ഡൗണിൽ തകർന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചും. കയറ്റി അയക്കാൻ സാധിക്കാത്തതിനാൽ ഒന്നാം കിട പൈനാപ്പിളുകൾ പോലും തോട്ടങ്ങളിൽ കിടന്ന് ചീയുന്ന അവസ്ഥയാണ്.
ഫ്ളാറ്റുകളിൽ താമസിക്കുന്നവർ, റസിഡന്റ്‌സ് അസോസിയേഷനുകൾ, കച്ചവടക്കാർ, സന്നദ്ധ സംഘടനകൾക്കും പൈനാപ്പിൾ കർഷകരെ സഹായിക്കാനാകും. വിളിച്ചാൽ പൈനാപ്പിൾ വീട്ടിലെത്തും. കിലോ 20 രൂപ. പുത്തൻകുരിശ്, തിരുവാണിയൂർ പഞ്ചായത്തുകളിൽ മിനിമം അഞ്ച് കിലോ ഓർഡർ ചെയ്യണം. തൃപ്പൂണിത്തുറവരെ അമ്പത് കിലോ. എറണാകുളം നഗരപ്രദേശത്ത് നൂറു കിലോയാണ് മിനിമം.
ബേബി 9961458321, അരുൺ ബേബി 9497255321.