അങ്കമാലി: എറണാകുളം ഗാന്ധിനഗറിൽ നിന്ന് തൃശൂരിൽ മരുന്നെത്തിച്ച് തിരികെ വരികയായിരുന്ന അഗ്നിശമന സേനയുടെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് 3 സേനാംഗങ്ങൾക്ക് പരിക്കേറ്റു. ടി. അജയകുമാർ (50), ബി.എസ്. ശ്യാംകുമാർ (27), സി.എസ്. വിനിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെവൈകിട്ട് 6 മണിയോടെ ദേശീയപാതയിൽ കരിയാട് വളവിലായിരുന്നുഅപകടം.
മഴ ചെയ്തതിനെ തുടർന്ന് റോഡിലെ വെള്ളക്കെട്ടിൽനിന്ന് തെന്നിമാറിയ ജീപ്പ് നിയന്ത്രണംവിട്ട് റോഡിൽ നിന്ന് നാലടി താഴ്ചയിലേക്ക് ഇറങ്ങി അവിടെ സ്ഥാപിച്ചിരുന്ന ബോർഡിന്റെ ഇരുമ്പ്കാലിൽ ഇടിച്ചുനിൽക്കുകയായിരുന്നു.