whatsaap

ഡാർക്ക് മോഡിന് ശേഷം വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് വാട്‌സാപ്പ് ഉപയോഗം കൂടുതൽ സുഗമമാക്കാൻ മൾട്ടിപ്പിൾ ഡിവൈസ് സപ്പോർട്ട്, ഡിസപ്പിയറിംഗ് ഫീച്ചർ, ഫോർവേഡ് മെസേജ് വെരിഫിക്കേഷൻ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുതുതായി ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്.


ഡിസപ്പിയറിംഗ് ഫീച്ചർ

വാട്‌സ്ആപ്പിൽ മെസേജ് അയച്ച ആളുടെ ചാറ്റ് വിൻഡോയിൽ നിന്നും അത് ലഭിച്ച ആളുടെ ചാറ്റ് വിൻഡോയിൽ നിന്നും മെസേജ് ഒരു നിശ്ചിത സമയത്തിന് ശേഷം ഓട്ടോമാറ്റിക് ആയി തന്നെ നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണിത്. നിലവിൽ വാട്‌സാപ്പിൽ നമ്മൾ ഉപയോഗിക്കുന്ന ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിൽനിന്നു വ്യത്യസ്തമാണ് ഡിസപ്പിയറിംഗ് മെസേജ് ഫീച്ചർ. എത്ര സമയം കഴിഞ്ഞാണ് മെസേജുകൾ ഡിലീറ്റ് ആവേണ്ടതെന്ന് യൂസറിന് തീരുമാനിക്കാനാവും. ഒരു മണിക്കൂർ, ഒരു ദിവസം, ഒരു ആഴ്ച, ഒരു മാസം, ഒരു വർഷം എന്നിങ്ങനെ എത്ര സമയപരിധി കഴിഞ്ഞാണ് മെസേജുകൾ ഡിലീറ്റ് ചെയ്യേണ്ടതെന്ന് സെറ്റ് ചെയ്യാം.


മൾട്ടിപ്പിൾ ഡിവൈസ് സപ്പോർട്ട്
ഉപയോക്താക്കളുടെ ഒരേ അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിൽ ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനമാണ് മൾട്ടിപ്പിൾ ഡിവൈസ് സപ്പോർട്ട്. ഉദാഹരണത്തിന് നിങ്ങൾ നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരേ സമയം ടാബ്ലെറ്റിലും നിങ്ങളുടെ പിസിയിലും വാട്‌സാപ്പ് ഉപയോഗിക്കാൻ കഴിയും.


ഫോർവേഡ് മെസേജ് വെരിഫൈ ചെയ്യാം
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പലപ്പോഴും പഴി കേൾക്കുന്ന ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. ഫോർവേഡ് മെസേജുകളുടെ വലത് വശത്തായി കാണുന്ന സെർച്ച് ഐക്കൺ ആണ് പുതിയതായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഐക്കൺ ടാപ്പ് ചെയ്താൽ ഈ മെസേജ് നിങ്ങൾക്ക് ഗൂഗിളിൽ അപ്ലോഡ് ചെയ്യണോ എന്ന് വാട്‌സാപ്പ് ചോദിക്കും, ക്യാൻസൽ, സെർച്ച് വെബ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണുള്ളത്. ഇതിൽ നിന്നും സെർച്ച് വെബ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ആ സെലക്ട് ചെയ്ത മെസേജ് ഗൂഗിളിൽ സെർച്ച് ചെയ്യുകയും അതുമായി ബന്ധപ്പെട്ട സെർച്ച് റിസൾട്ടുകൾ കാണാവുകയും ചെയ്യും. അധികം വൈകാതെ വാട്‌സാപ്പിന്റെ അപ്‌ഡേറ്റുകളിൽ ഈ ഫീച്ചറുകൾ എത്തും എന്നാണ് കരുതുന്നത്.