അങ്കമാലി: ലോക്ക് ഡൗൺ കാലത്ത് വായിച്ച പുസ്തകങ്ങൾക്ക് എ.പി. കുര്യൻ സ്മാരക ലൈബ്രറി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26നകം തയ്യാറാക്കി 9846251020 എന്ന നമ്പറിലേക്ക് വാട്‌സ് ആപ് ചെയ്യുകയോ Kurianstudy Centre@gmail.com ലേക്ക് മെയിൽ ചെയ്യുകയോ ചെയ്യാം. തപാൽ വഴി സെക്രട്ടറി, എ പി. കുര്യൻ സ്മാരക ലൈബ്രറി അങ്കമാലി,, മിനി സിവിൽസ്റ്റേഷന് എതിർവശം, അങ്കമാലി എന്ന വിലാസത്തിൽ അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ആസ്വാദനക്കുറിപ്പുകൾക്ക് സമ്മാനം നൽകുമെന്ന് സെക്രട്ടറി കെ.പി. റെജീഷ് അറിയിച്ചു.