മൂവാറ്റുപുഴ: നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഇ.എം.എസ് നഗർ റെസിഡൻസ് അസോസിയേഷൻ്റെ കെെതാങ്ങ്. റസിഡൻസ് അസോസിയേഷനിലെ അംഗങ്ങൾ സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങയ അരിയും പലചരക്ക് സാധനങ്ങളും നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി. അരിയും പലചരക്ക് സാധനങ്ങളും നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരനും നഗരസഭ സെക്രട്ടറിയും ഏറ്റുവാങ്ങി. അസോസിയേഷൻ ഭാരവാഹികളായ കെ.എം. ദിലീപ് , രാജശ്രീ രാജു, ആർ. വാസുദേവൻ പിള്ള, നിയാസ് കെ.വെെ,ശരത്എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.