daya
മൂവാറ്റുപുഴ നഗരത്തിലെ തെരുവുകളിൽ അലയുന്ന നായകൾക്കും പൂച്ചകൾക്കുമുള്ള െ്രെഡ ഫുഡ് കിറ്റുകൾ ചെയർപേഴ്‌സൺ ഉഷ ശശിധരനിൽ നിന്നും ദയ ഓർഗനൈസേഷന് വേണ്ടി കോഓർഡിനേറ്റർ അമ്പിളി പുളിക്കൽ ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മൂവാറ്റുപുഴ നഗരത്തിലെ തെരുവുകളിൽ അലയുന്ന നായകൾക്കും പൂച്ചകൾക്കും നൽകുന്നതിനുള്ള ഭക്ഷണം നഗരസഭ ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷനു കൈമാറി. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ ഉഷ ശശിധരനിൽ നിന്നും ഓർഗനൈസേഷന് വേണ്ടി കോഓർഡിനേറ്റർ അമ്പിളി പുളിക്കൽഫുഡ് കിറ്റുകൾ ഏറ്റുവാങ്ങി. നഗരസഭ സെക്രട്ടറി ടി.പി കൃഷ്ണ രാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് വിൻസെന്റ് എന്നിവർ പങ്കെടുത്തു. ഭക്ഷണം കിട്ടാതെ തെരുവുകളിൽ അലയുന്ന മൃഗങ്ങൾ വളർത്തു മൃഗങ്ങളെ ഉപദ്രവിക്കുന്നത് ഒഴിവാക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് നഗരസഭ പ്രദേശത്തെ എല്ലാ മൃഗങ്ങൾക്കും രണ്ടു നേരം ഭക്ഷണം എത്തിക്കുവാൻ തയ്യാറായിട്ടുള്ളതെന്നും നായകൾക്ക് ഭക്ഷണം ലഭിക്കാതെ ഏതെങ്കിലും പ്രദേശത്തു ഉണ്ടെങ്കിൽ നഗരസഭയെയോ ദയ ഓർഗനൈസേഷനെയോ അറിയിക്കണമെന്നും ചെയർപേഴ്‌സൺ ഉഷ ശശീധരൻ പറഞ്ഞു.