മൂവാറ്റുപുഴ: മുളവൂർ ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘത്തിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് ഭക്ഷ്യവിഭവങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. അരിപ്പൊടി, വെളിച്ചെണ്ണ, പഞ്ചസാര, തേയില, റവയുൾഉൾപ്പടെ പതിനൊന്നിന അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. നിലവിൽ പാൽ അളന്നു കൊണ്ടിരിക്കുന്നവർക്കും കഴിഞ്ഞ ആറുമാസത്തിനിടയിൽ സംഘത്തിൽ പാൽ അളന്നവർക്കുമാണ് കിറ്റുകൾ നൽകുന്നത്. മുളവൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് കെ.എം.അബ്ദുൽ കരീം ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കമ്മിറ്റി അംഗങ്ങളായ പി.കെ കോയാൻ, ലില്ലി വർഗീസ്, സുബൈദ ബക്കർ, ബഷീർ കെ.എം, രാജൻ കുമ്പപ്പിള്ളിൽ, കെ.ബി സെയ്ത് മുഹമ്മദ്, ലീല മറ്റനായിൽ, സംഘം സെക്രട്ടറി ഇൻ ചാർജ് റംല എ.കെ, ഐഷ ബി.എ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.