മൂവാറ്റുപുഴ: പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ ആശുപത്രികളിലേക്കായി കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനായി എം.പി ഫണ്ടിൽ‌‌ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കോവിഡ്-19 രോഗബാധിതരുടെ എണ്ണം കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മികച്ച നിലവാരമുള്ള ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇനിയും തുക അനുവദിക്കുവാൻ തയ്യാറാണെന്നും എം.പി.അറിയിച്ചു. കോവിഡ്19 പ്രതിരോധത്തിനായി മണ്ഡലത്തിലേക്കായി ഇതുവരെ 148 ലക്ഷം രൂപ അനുവദിച്ചതായും എം.പി. അറിയിച്ചു.