കിഴക്കമ്പലം: പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലയിലെ പ്ലൈവുഡ് കമ്പനികൾ ഇന്നലെ പ്രവർത്തിച്ചത് പലയിടത്തും സംഘർഷത്തിനിടയാക്കി.പെരുമ്പാവൂർ ഇരിങ്ങോളിൽ പ്രവത്തിച്ച കമ്പനിക്കെതിരെയും പട്ടിമറ്റം കുമ്മനോടിലെ പ്ലൈവുഡ് കമ്പനിയിലേക്ക് ചരക്ക് കയറ്റി വന്ന വാഹനവും നാട്ടുകാർ തടഞ്ഞു. പൊലിസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. മേഖലയിൽ 350 ഓളം യൂണിറ്റുകളാണുള്ളത്. മിക്കവയും പ്രവർത്തിക്കുന്നുണ്ട്. . പുറമെ നിന്നുള്ള ഒരുഉല്പന്നം പോലും കമ്പനിയിലേയ്ക്കും, കമ്പനിയിൽ നിന്ന് ഒന്നും പുറത്തേയ്ക്കും ഈ സമയത്തിനുള്ളിൽ കൊണ്ടു പോകില്ലെന്ന ഉറപ്പിലാണ് പ്രവർത്തനത്തിന് അധികൃതർ മൗനാനുവാദം നൽകിയത്. അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന കമ്പനികളിൽ നിന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ഒരാളെ പോലും പുറത്തു വിട്ടിട്ടില്ല. ഉടമകൾ ഭക്ഷണം നൽകുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന് മാതൃക പരമായ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് ഇത്തരമൊരു സാഹചര്യത്തിൽ അധികൃതർ മൗനാനുവാദം നൽകിയതെന്നാണ് സൂചന. കുമ്മനോട്ടിൽ വാഹനം പുറത്തിറക്കുന്നതിനുള്ള അനുമതി ലംഘിച്ചതിനാലാണ് കെമി പ്ലൈവുഡിന്റെെവാഹനം കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്ലൈവുഡ് നിർമ്മാണത്തിനുപയോഗിക്കുന്നത് യൂറിയ ഫോർമാൽഡിഹൈഡ് എന്ന പശ
. പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ കമ്പനികളിലായി 2000 ടണ്ണിലധികം പശ സ്റ്റോക്കുണ്ട്.
ഉപയോഗിക്കാതിരുന്നാൽ ഉറച്ച് കേടായി പോകും. കേടായ പശ സംസ്കരിക്കുന്നതിന് മാർഗമില്ല.
മണ്ണിൽ വീണാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം,
പശസ്റ്റോക്കുള്ളത് തീർക്കുന്നതിന് വേണ്ടിയാണ് നാല്പത്തിയെട്ടു മണിക്കൂർ കമ്പനികൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത് .ഈ സാഹചര്യത്തിലാണ് കമ്പനികൾ പ്രവർത്തിപ്പിക്കാൻ സംഘടന തീരുമാനിച്ചതെന്ന് സോ മിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ ബാബു സെയ്താലി പറഞ്ഞു