കൊച്ചി: അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടർമാരെ ഫോണിൽ വിളിച്ച് സഹായം തേടുന്നതിനും ഫോൺ വിളിച്ചാൽ മരുന്ന് വീട്ടിലെത്തിക്കുന്നതിനും പദ്ധതിയുമായി ടി ജെ വിനോദ് എം.എൽ.എ. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗം, യൂറോളജി, ഇ എൻ ടി, അസ്ഥിരോഗം തുടങ്ങി പത്ത് വിഭാഗങ്ങളിലായി 13 ഡോക്ടർമാരുടെ സേവനം രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെ ലഭ്യമാണ്. മരുന്നുകൾ ആവശ്യമുള്ളവർ ഫോണിൽ ബന്ധപ്പെട്ടാൽ വീട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. ഡോക്ടർമാരുടെ പേരുവിവരങ്ങളും ഫോൺ നമ്പറുകളും, മരുന്നു വീട്ടിലെത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങളും 'കരുതലായ് എറണാകുളം' പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിരിക്കുന്ന www.careekm.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.